പള്ളം(കോട്ടയം) : വേലമ്പറമ്പിൽ പരേതരായ പി.എ. ചെല്ലപ്പന്റെയും കെ. വിലസിനിയുടെ മകൻ മനോജ് സി ബ്രീസ് വില്ല (57) അന്തരിച്ചു. ഭൗതികശരീരം ചൊവ്വ (ഏപ്രിൽ 21 ) വൈകിട്ട് അഞ്ചിന് വീട്ടിൽ കൊണ്ടുവരും. സംസ്കാരം ബുധൻ (ഏപ്രിൽ 22 ) വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പിൽ.
സിപിഐഎം ചിങ്ങവനം ലോക്കൽ കമ്മറ്റിയംഗമാണ്. സിഐടിയു കോട്ടയം ഏരിയ കമ്മറ്റിയംഗം, നാട്ടകം സർവ്വീസ് സഹകരണ ബാങ്ക് 3839 ഭരണസമിതിയംഗം,സാറ്റ്കോ യൂണിയൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ – ജ്യോതി (കോട്ടയം ലൂർദ്ദ് സ്കൂൾ അധ്യാപിക)
മക്കൾ – മിഥുന മനോജ്, വിഥുല മനോജ് (കാനഡയിൽ വിദ്യാർത്ഥികൾ )
സഹോദരങ്ങൾ –
സനൂജ് സി ബ്രീസ് വില്ല (മുൻ പ്രിൻസിപ്പൽ, എസ്.എൻ. കോളേജ് പാമ്പനാർ )
റിജേഷ് സി ബ്രീസ് വില്ല (കോട്ടയം നഗരസഭ മുൻ കൗൺസിലർ )
സരിത സി ബ്രീസ് വില്ല (മാനേജർ യൂണിയൻ ബാങ്ക്)
പള്ളം വേലമ്പറമ്പിൽ മനോജ് സി ബ്രീസ് വില്ല അന്തരിച്ചു
