അടുത്ത 72
മണിക്കൂറുകൾ
അതിനിർണായകം; യുഎസ് എന്തോ പ്ലാൻ ചെയ്യുന്നു…

വാഷിങ്ടൺ : ഇറാനുമായുള്ള വെടിനിർത്തൽ ഉടമ്പടി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അമേരിക്കൻ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ വൈറ്റ് ഹൗസിലേക്ക് ഒഴുകിയെത്തി. ശനിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഈ തിരക്കിട്ട നീക്കങ്ങൾ മേഖലയിൽ വലിയ ആശങ്കയ്ക്ക് വഴിതുറന്നിട്ടുണ്ട്. ചർച്ചകൾക്കിടയിൽ ഇറാൻ ചില കൗശലങ്ങൾ പ്രയോഗിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഈ അടിയന്തര നീക്കങ്ങൾ.

വാരാന്ത്യത്തിലും വാഷിംഗ്ടണിൽ തുടരുന്ന ട്രംപ്, ദേശീയ സുരക്ഷാ ടീമിലെ പ്രമുഖരുമായി നിരന്തരം ചർച്ചകൾ നടത്തുകയാണ്. വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്‌ക്ലിഫ്, ജനറൽ ഡാൻ കെയ്ൻ എന്നിവർ വൈറ്റ് ഹൗസിലെത്തുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തു. നിലവിൽ വിർജീനിയയിലെ തന്റെ ഗോൾഫ് കോഴ്സിലുള്ള ട്രംപ്, അവിടെയിരുന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!