ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിലുണ്ടായ തീപിടിത്തം അണയ്ക്കാൻ എത്തിയ അഗ്നിശമന സേനയുടെ വഴി തടസ്സപ്പെടുത്തിയ കാറുടമയ്ക്കെതിരെ പോലീസ് കേസെടുത്തു.
കുത്തിയതോട് സ്വദേശി സുജിത്തിനെതിരെയാണ് പട്ടണക്കാട് പോലീസ് നിയമനടപടി സ്വീകരിച്ചത്.
ഇയാളുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടകരമായ രീതിയിലാണ് ഇയാള്‍ വാഹനം ഓടിച്ചത്.
മോട്ടോർ വെഹിക്കിള്‍ ആക്‌ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഫയർ ആൻഡ് റെസ്ക്യൂ ആലപ്പുഴ എസ്‌എച്ച്‌ഒയുടെ പരാതിയിലാണ് നടപടി.
