കുമരകം : ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ ഇഗ്നാത്യോസ് അഫ്രേം ദ്വിതിയൻ പാത്രിയർക്കീസ് ബാവായ്ക്ക് നാളെ കുമരകം സെൻ്റ് ജോൺസ് ആറ്റാമംഗലം യാക്കോബായ സുറിയാനി പളളിയിൽ സ്വീകരണം നൽകും.
പള്ളി കവാടത്തിൽ നാളെ രാത്രി 8.30 ന് നൽകുന്ന സ്വീകരണത്തിന് പള്ളി വികാരി ഫാ. വിജി കുരുവിള എടാട്ട്, സഹവൈദീകൻ ഫാ. തോമസ് ജെയിംസ് കണ്ടമുണ്ടാരിൽ, മനേജിംഗ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകും
