കോട്ടയം : ഗോവയില്‍ ഫെബ്രുവരി എട്ടുമുതല്‍ 13 വരെ നടക്കുന്ന ആറാമത് ദേശീയ മാസ്റ്റേഴ്‌സ് ഗെയിംസില്‍ കേരള ഹാന്‍ഡ്‌ബോള്‍ ടീമിനെ കോട്ടയം ആര്‍പ്പൂക്കര പനമ്പാലം സ്വദേശി കെ.എ. ജനുമോന്‍ നയിക്കും.
അഷ്‌കര്‍ അസ്‌ലാം, ബിജു ആര്‍., ജോസഫ് പോള്‍, സ്‌റ്റെനിസ്ലാവോസ്, സുനില്‍കുമാര്‍, ജോസഫ് ബെവേറിയ, ബൈജു പി.എം.,ജാക്‌സണ്‍ പോള്‍, സുജിത്ത് ഹൊര്‍മീസ്, ഗോപകുമാര്‍ ആര്‍.ആര്‍, ബിനു ദേവ് കെ.എം, രതീഷ് കുമാര്‍ എം.എസ്., മൗസം ടി.എ, നവാബ് എം.എം., ടോബി തോമസ് എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍.
കെ.എ. ജനുമോന്‍ ഒട്ടനവധി ദേശീയ മത്സരങ്ങളിലും എംജി യൂണിവേഴ്‌സിറ്റി മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കരസേന മുന്‍ ഉദ്യോഗസ്ഥനാണ്. എട്ട് വര്‍ഷം ഇന്ത്യന്‍ ആര്‍മിക്ക് വേണ്ടി മത്സരങ്ങളില്‍ പങ്കെടുത്തു. നിലവില്‍ എംജി യൂണിവേഴ്‌സിറ്റിയുടെ വിവിധ കോളജുകളില്‍ ഹാന്‍ഡ്‌ബോള്‍ പരിശീലകനാണ്.
ആര്‍പ്പൂക്കര തെക്കേപുരയ്ക്കല്‍ വിശ്വനാഥന്റെയും ശാന്തമ്മയുടെയും മകനാണ്. ഭാര്യ: സ്മിത സുഗുണന്‍.
