കർണാടകയിലെ ചിക്മംഗളൂരുവിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയ ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്.
ശരീരത്തിൽ സംശയകരമായ മുറിവുകളൊന്നും ഇല്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വസ്ത്രം കീറിയത് മരത്തിൽ കൊളുത്തി വലിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹവുമായി ബന്ധുക്കൾ പാലക്കാടേക്ക് പുറപ്പെട്ടു. സംസ്കാരം രാവിലെ 10.30ന് വീട്ടുവളപ്പിൽ നടക്കും..
മരണത്തിലെ ദുരൂഹത നീക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയതായി ശ്രീനന്ദയുടെ അച്ഛൻ രമേശ് അറിയിച്ചു. മൃതദേഹം കണ്ടെത്തിയത് കാണാതായ സ്ഥലത്തായിരുന്നില്ല. ഇതുവരെയുളള അന്വേഷണത്തിൽ തൃപ്തിയെന്നും രമേശ് പറഞ്ഞു.
