കൊല്ലത്തെ ഗുണ്ടാ അസോസിയേഷന്‍ യോഗം; കെട്ടിടം സീല്‍ ചെയ്ത് പൊലീസ്, ജിമ്മും പൂട്ടി

കൊല്ലം : ജില്ലയില്‍ ഗുണ്ടാ നേതാക്കള്‍ അസോസിയേഷന്‍ ഓഫീസ് തുറക്കാന്‍ ഉദ്ദേശിച്ച കെട്ടിടം സീല്‍ ചെയ്ത് പൊലീസ്. കെട്ടിട ഉടമക്കെതിരെ അന്വേഷണം നടത്തും. സംഘത്തിലെ ഒരാള്‍ നടത്തിയിരുന്ന ജിമ്മും അടച്ചുപൂട്ടി. റീല്‍ ചിത്രീകരിച്ച ഗുണ്ടകളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗുണ്ടകള്‍ക്ക് എതിരെ കാപ്പ ചുമത്തുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് കോളേജ് ജംഗ്ഷന് സമീപം ഓഫീസ് തുറക്കാന്‍ പദ്ധതി ഇട്ടത്. ഓഫീസ് തുറക്കുന്നതിന് മുന്നോടിയായി ഗുണ്ടകള്‍ യോഗം ചേര്‍ന്നു. തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായാണ് യോഗത്തിന് ഗുണ്ടകള്‍ എത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. സംഘം ചേര്‍ന്നവര്‍ കൊടും ക്രിമിനലുകളാണ്. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!