കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്കായി രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രചാരണത്തിന് എത്തും.
പേരാമ്പ്ര, ബാലുശേരി തുടങ്ങിയ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
ഇതോടൊപ്പം സിപിഎമ്മിനായി പോളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്‌ളെയും ബിജെപിക്കായി നടി ഖുശ്ബുവും ഇന്ന് കോഴിക്കോട് എത്തുന്നതോടെ വോട്ടര്‍മാരെ കയ്യിലെടുക്കാനുള്ള പോരാട്ടം ശക്തമാകും.
തലസ്ഥാന ജില്ലയിലെ എല്‍ഡിഎഫ് പ്രചാരണത്തിന് ഊര്‍ജ്ജം പകരാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി ഇന്ന് പര്യടനം നടത്തുന്നത്. എസ്ഡിപിഐ ബന്ധത്തെച്ചൊല്ലിയുള്ള ആരോപണങ്ങളും വാര്‍ത്താ സമ്മേളനങ്ങളിലെ വിവാദങ്ങളും സജീവ ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍, ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രതികരണങ്ങള്‍ രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുകയാണ്.
താരപ്രചാരകർ സജീവം, തെരഞ്ഞെടുപ്പ് പോരാട്ടം കടുത്തു…
