മൈസൂരു: നൈസുരുവിന് സമീപമുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന സ്വകാര്യ സ്ലീപർ ബസാണ് അപകടത്തിൽപ്പെട്ടത്.
ചന്നപ്പട്ടണയ്ക്ക് സമീപം ഇന്ന് പുലർച്ചെ ഏകദേശം മൂന്ന് മണിയോടെയാണ് സംഭവം. പി.കെ. ട്രാവൽസിന്റെ ബസ് നിയന്ത്രണം വിട്ട് റോഡിന്റെ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
പ്രാഥമിക അന്വേഷണത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ ഉടൻ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകി വരികയാണ്.
മരണമടഞ്ഞ നാല് പേരിൽ മൂന്നു പേർ കോഴിക്കോട് സ്വദേശികളും ഒരാൾ മാഹി സ്വദേശിയുമാണ്.
