ചങ്ങനാശ്ശേരി  മതുമൂലയിൽ കാറ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം

ചങ്ങനാശ്ശേരി  : മതുമൂലയിൽ കാറ് തട്ടുകടയിലേക്ക് ഇടിച്ചു കയറി അപകടം.

വൈകിട്ട് 3.15 ഓടെയാണ് സംഭവം. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് എത്തിയ കാറാണ് അപകടത്തിനിടയാക്കിയത്.

നിയന്ത്രണം നഷ്ടമായ കാർ എതിർ ദിശയിലെ തട്ടുകടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വൈദ്യുതി പോസ്റ്റിന് ഇടയിലൂടെയാണ്  തട്ടുകടയിലേക്ക് കാർ ഇടിച്ചുകയറിയത്.

തട്ടുകട ജീവനക്കാരനായ ഷണ്മുഖന് അപകടത്തിൽ പരിക്കേറ്റു. ചെന്നിത്തല സ്വദേശി  തോമസ് ആണ് കാറോടിച്ചത്.ഇദ്ദേഹത്തിന് പരിക്കില്ല.
അപകടസമയം തട്ടുകടയ്ക്ക് മുൻപിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!