ഇലവീഴാപൂഞ്ചിറ ടൂറിസം വികസനത്തിന് സർക്കാർതന്നെ 2 കോടി രൂപ അനുവദിച്ചതായി ജോസ് കെ മാണി

കോട്ടയം : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ  വികസന പ്രവർത്തനങ്ങൾക്കായി സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചതായി ജോസ് കെ മാണി എം പി.

ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെൻ്റർ ആയ കനാൻ നാട് ജംഗ്ഷനിൽ നിന്ന് മുനിയറ ഗുഹയിലേയ്ക്കും മലങ്കര ഡാം വ്യൂ പോയിൻ്റിലേയ്ക്കും പോകുന്ന ഇലവീഴാപൂഞ്ചിറ കനാൻ നാട് – മുനിയറ ഗുഹ റോഡിൻ്റെ തുടക്ക ഭാഗമായ കനാൻതോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണി എം.പി സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിയ്ക്ക് നല്കിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് കോടി രൂപ അനുവദിച്ചത്.

സാങ്കേതിക അനുമതി ലഭിച്ച ഈ പദ്ധതിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ഈ പദ്ധതി പൂർത്തിയാകുമ്പോൾ ഇവിടം കാണുവാൻ എത്തുന്ന ആയിരക്കണക്കിന് വിനോദ സഞ്ചാരികൾക്കും നാട്ടുക്കാർക്കും വളരെ ഏറെ ഗുണം ചെയ്യുമെന്നും പദ്ധതി പ്രദേശ സന്ദർശനവേളയിൽ പൗരാവലി നല്കിയ സ്വീകരണത്തിൽ ജോസ്.കെ.മാണി എം.പി. പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!