കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ചു

ന്യൂഡൽഹി : കേരള ഹൈക്കോടതിയിലെ ഏഴ് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരായി നിയമിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം രാഷ്ട്രപതി ദ്രൗപതി മുർമുവാണ് ഉത്തരവ് പുറത്തുവിട്ടത്.

പിന്നാലെ കേന്ദ്ര നിയമ മന്ത്രാലയം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. അഡീഷണല്‍ ജഡ്ജിമാരായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന ന്യായാധിപന്‍മാരെ കേരള ഹൈക്കോടതിയിലെ നിലവിലെ ഒഴിവുകളിലേക്കാണ് സ്ഥിരപ്പെടുത്തിയത്.

ജസ്റ്റിസ് മുല്ലപ്പള്ളി അബ്ദുല്‍ അസീസ് അബ്ദുല്‍ ഹക്കിം
ജസ്റ്റിസ് ശ്യാം കുമാർ വി.എം.
ജസ്റ്റിസ് ഹരിശങ്കർ വിജയൻ മേനോൻ
ജസ്റ്റിസ് മനു ശ്രീധരൻ നായർ
ജസ്റ്റിസ് ഈശ്വരൻ സുബ്രഹ്മണി
ജസ്റ്റിസ് മനോജ് പി. മാധവൻ
ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരെയാണ് സ്ഥിരപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!