തൃശൂർ : ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ കാഞ്ഞാണി സ്വദേശി വിഷ്ണു (26) ആണ് മരിച്ചത്.
വിഷ്ണുവിന്റെ കുടുംബം സ്വകാര്യ ബാങ്കിൽ നിന്ന് 12 കൊല്ലം മുമ്പ് വീട് വെയ്ക്കാനായി 8 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ 8,74,000 രൂപ തിരിച്ചടച്ചു. ഇടയ്ക്ക് തിരിച്ചടവ് മുടങ്ങിയതോടെ കുടിശ്ശികയായി.
ആറു ലക്ഷം രൂപ കുടിശിക വന്നതോടെ വീട് ഒഴിയാന്‍ ബാങ്ക് ആവശ്യപ്പെട്ടിരുന്നു വെന്ന് വിഷ്ണുവിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇന്ന് രാവിലെ ബന്ധുവീട്ടിലേക്ക് മാറാനിരിക്കെയാണ് വിഷ്ണുവിനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
