വയനാട് : മാനന്തവാടി നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയ കാട്ടാനയെ തിരിച്ചറിഞ്ഞു. 20 വയസിന് താഴെ പ്രായമുള്ള കൊമ്പൻ കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് വയനാട്ടിലെത്തിയത്.
ഹാസൻ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടിയ കാട്ടാനയെ റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല.
മാനന്തവാടിയിൽ ജനവാസം കുറഞ്ഞ മേഖലയിലാണ് ആനയിപ്പോൾ. ഇവിടം വാഴത്തോട്ടമാണ് ആനയെ മയക്കുവെടിവച്ച് കാട്ടിലേക്ക് കയറ്റിവിടണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.
