തിരുവനന്തപുരം : മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ.
തങ്ങൾ എന്നും പാർട്ടി കുടുംബമാണെന്നും പാർട്ടി തീരുമാനം അനുസരിക്കുമെന്നും അരുൺ കുമാർ പറഞ്ഞു.
ഇതുവരെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചൊന്നും പാർട്ടി ചർച്ച ചെയ്തിട്ടില്ല.
എ സുരേഷ് മലമ്പുഴയിൽ മത്സരിക്കുന്ന കാര്യം അറിയില്ലെന്നും അരുൺകുമാർ പറഞ്ഞു.
താൻ അതിനെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നും അതൊക്കെ അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അരുൺകുമാർ അഭിപ്രായപ്പെട്ടു.
അച്ഛനുമായി വൈകാരികമായി ബന്ധമുള്ള സ്ഥലമാണ് മലമ്പുഴയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മത്സര സാധ്യത തള്ളാതെയാണ് അരുൺകുമാർ പ്രതികരിച്ചത്.
മലമ്പുഴയിലെ സ്ഥാനാർത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി വി.എ അരുൺകുമാർ
