‘അച്ഛനൊപ്പം കാറില്‍ ഉണ്ടായിരുന്നെന്ന് പറയുന്ന ആള്‍ ഞാനല്ല’, ബൈജുവിന്റെ മകള്‍ ഐശ്വര്യ

തിരുവനന്തപുരം: നടന്‍ ബൈജു സന്തോഷിന്റെ കാറപകടവുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്ന് മകള്‍ ഐശ്വര്യ. അപകടസമയത്ത് അച്ഛനൊപ്പം ഉണ്ടായിരുന്നത് താന്‍ അല്ലെന്നും അച്ഛന്റെ ബന്ധുവിന്റെ മകളായിരുന്നെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കാറപകടവുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ അച്ഛനൊപ്പം ഉണ്ടായിരുന്നെന്ന് പറയുന്ന ആള്‍ ഞാനല്ല. അത് എന്റെ അച്ഛന്റെ ബന്ധുവിന്റെ മകളാണ്. ഭാഗ്യവശാല്‍ എല്ലാവരും സുരക്ഷിതരാണ്. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ഇപ്പോള്‍ പറയുന്നതെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ഞായറാഴ്ച രാത്രി 11.45ഓടെ വെള്ളയമ്പലത്തുവെച്ചാണ് ബൈജുവിന്റെ കാര്‍ സ്‌കൂട്ടര്‍ യാത്രികനെ ഇടിച്ചത്. പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന്റെ ഭാഗത്തേക്ക് പോകേണ്ടിയിരുന്ന ബൈജു തന്റെ വാഹനം തിരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇവിടെ റോഡ് നിര്‍മാണത്തിനുവേണ്ടി തടസം സൃഷ്ടിച്ച് വഴിതിരിച്ചുവിടണമെന്ന ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതായി മനസിലാക്കിയത്. ഉടനെ കാര്‍ തിരിച്ചപ്പോള്‍ നിയന്ത്രണംവിട്ട് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

സിഗ്‌നല്‍ പോസ്റ്റിലിടിച്ച ശേഷം വീണ്ടും മറ്റൊരു പോസ്റ്റിലിടിച്ചശേഷമാണ് ബൈജുവിന്റെ വാഹനം നിന്നത്. പരിക്കേറ്റയാളെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!