വി എസിൻ്റെ മുൻ പി എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്രൻ?

പാലക്കാട് : വി.എസ്. അച്യുതാനന്ദൻ്റെ മുൻ പേഴ്‌സണൽ അസിസ്റ്റൻ്റ് എ.സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയാകും

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിലേക്ക് സുരേഷിനെ ക്ഷണിച്ചു. ചൊവ്വാഴ്‌ച യാത്ര മലമ്പുഴയിലെത്തും. ഈ ഘട്ടത്തിൽ സുരേഷിനെ സ്ഥാനാർഥിയായി പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. ജാഥയിലേക്ക് യുഡിഎഫ് നേതാക്കൾ ക്ഷണിച്ചിട്ടുള്ളതായി സുരേഷ് സ്ഥിരീകരിച്ചു.

എന്നാൽ പങ്കെടുക്കണോ എന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലമ്പുഴയിൽ സ്ഥാനാർഥിയാക്കുന്നതിനെ കുറിച്ച് സുരേഷുമായി യുഡിഎഫ് നേരത്തെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ തന്നെ എന്തുകൊണ്ട് സിപിഎം തിരിച്ചെടുക്കുന്നി ല്ലെന്ന് ചോദിച്ചുകൊണ്ട് സുരേഷ് ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു.

എ. പ്രഭാകരനാണ് മലമ്പുഴ സിറ്റിങ് എംഎൽഎ. 1965ൽ നിലവിൽ വന്ന മലമ്പുഴ മണ്ഡലത്തിൽ നാളിതുവരെ സിപിഎം മാത്രമാണ് ജയിച്ചിട്ടുള്ളത്. വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും ടി. ശിവദാസനും മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!