ഇടുക്കി ജില്ലയിലെ ആദിവാസികൾക്കായി കേരളസർക്കാർ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിൽ നിരോധിച്ച വെളിച്ചെണ്ണ. കേര സുഗന്ധി എന്ന നിരോധിത വെളിച്ചെണ്ണയുടെ ഒരു ലിറ്റര്‍ വീതമുള്ള പാക്കറ്റാണ് വിതരണം ചെയ്തത്.
വെളിച്ചെണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായും പരാതിയുണ്ട്. സംഭവത്തിന് പിന്നാലെ ആദിവാസി ഏകോപന സമിതിയും ഐടിഡിപിയും ചേർന്ന് വെളിച്ചെണ്ണ പരിശോധനയ്ക്ക് അയച്ചു.