സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം;  3 പേർക്കെതിരെ  കേസ്

കോഴിക്കോട്  : നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെടുത്തി പടക്കം പൊട്ടിച്ച് വിവാഹ സംഘത്തിന്റെ ആഘോഷം.

നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ പേരോട് ടൗണിലാണ് പടക്കങ്ങൾ റോഡിലിട്ട് തീ കൊളുത്തിയത്. കോറോത്ത് മൊയ്തു എന്നയാളുടെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ സംഘമാണ് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയതെന്നാണ് പോലീസ് വിശദീകരണം.

സംഭവത്തിൽ കണ്ടാലറിയാവുന്ന 3 പേർക്കെതിരെ നാദാപുരം പോലീസ് കേസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!