ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി… മൂന്നര വയസ്സുകാരന് ദാരുണാന്ത്യം…

കണ്ണൂർ : ഗതാഗതക്കുരുക്കിൽ കുടുങ്ങി ആംബുലൻസ് വൈകിയതിനെതുടർന്ന് ആദിവാസി കുഞ്ഞ് മരിച്ചു.

കണ്ണൂർ കൊട്ടിയൂരിലാണ് ചികിത്സ വൈകിയതിനെ തുടർന്ന് മൂന്നര വയസുകാരൻ മരിച്ചത്. കൊട്ടിയൂർ അമ്പായത്തോട് താഴെപാല്‍ച്ചുരം നഗറിലെ പ്രജോഷ്- ബിന്ദു ദമ്പതികളുടെ മകൻ പ്രജുൽ ആണ് മരിച്ചത്.

പനിയെ തുടർന്ന് 108 ആംബുലൻസ് വിളിച്ചെങ്കിലും ഗതാഗത കുരുക്കിൽ കുടുങ്ങുകയായിരുന്നു. മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!