കേരളത്തില്‍ കോണ്‍ഗ്രസ് പ്രചാരണം നയിക്കാന്‍ ചെന്നിത്തല…

ന്യൂഡൽഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കും. കോണ്‍ഗ്രസ് പ്രചാരണക്കമ്മിറ്റി ചെയര്‍മാനായി രമേശ് ചെന്നിത്തലയെ എഐസിസി നിയോഗിച്ചു.

പ്രചാരണ കമ്മിറ്റിയുടെ സഹഅധ്യക്ഷന്‍ ഡോ. ശശി തരൂരും കണ്‍വീനര്‍ ഷാഫി പറമ്പിലുമാണ്. ഹൈബി ഈഡന്‍, റോഡി എം ജോണ്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍നാടന്‍, രമ്യ ഹരിദാസ്, എം ലിജു, ദീപ്തി മേരി വര്‍ഗീസ് എന്നിവരാണ് ക്യാംപെയ്ന്‍ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.

എല്ലാ സാമുദായിക-മഹിളാ-യുവ സമവാക്യങ്ങളും പുലര്‍ത്തിയാണ് നിയമനം. ബെന്നി ബഹനാന്‍ എംപി.യാണ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക ചെയര്‍മാന്‍. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് സഹചെയര്‍മാന്‍. എംപിമാരായ ഡീന്‍ കുര്യാക്കോസും ജെബി മേത്തറും അംഗങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!