സ്പര്‍ശൻ സ്പാ പൂട്ടിച്ച സംഭവത്തിൽ രാഷ്ട്രീയ വിവാദം, ന്യൂനപക്ഷ മോർച്ച നേതാവിനോട് വിശദീകരണം തേടി നേതൃത്വം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ നഗരസഭാ അധികൃതർ അടപ്പിച്ച സ്പായുമായി ബന്ധപ്പെട്ട് ബിജെപി നേതാവിനെതിരെ രാഷ്ട്രീയ വിവാദം പുകയുന്നു.

സെക്രട്ടേറിയറ്റിന് സമീപമുള്ള സ്ഥാപനത്തിന്റെ ലൈസൻസ് ബിജെപി ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എംപി. ഷൈൻ ലാലിന്റെ പിതാവായ മനോഹരന്റെ പേരിലാണെന്ന വിവരം പുറത്തുവന്നതോടെയാണ് സൈബർ ഇടങ്ങളിൽ പ്രചാരണം ശക്തമായത്.

വിവാദത്തെത്തുടർന്ന് പ്രതികരിച്ച ഷൈൻ ലാൽ തന്റെ ഭാഗം വ്യക്തമാക്കി. ലൈസൻസ് പിതാവിന്റെ പേരിലാണെന്നത് സത്യമാണ്. എന്നാൽ ലാഭകരമല്ലാത്ത തിനാൽ മാസങ്ങൾക്ക് മുമ്പ് തന്നെ മറ്റൊരാൾക്ക് സ്ഥാപനം കൈമാറിയിരുന്നു. ലൈസൻസ് പുതിയ ആളുടെ പേരിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുന്നതി നിടെയാണ് വിവാദം ഉണ്ടായത്. പാർട്ടി തന്നോട് ഔദ്യോഗികമായി വിശദീകരണം തേടിയിട്ടില്ലെന്നും സംഘടനാപരമായ യാത്രയിലായതിനാൽ സൈബർ പ്രചാരണങ്ങൾ ശ്രദ്ധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!