പമ്പയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥിയെ കാണാതായി; തിരച്ചിൽ

പത്തനംതിട്ട : കോഴഞ്ചേരിയിൽ പമ്പയിൽ കുളിക്കാനിറങ്ങിയ കുട്ടിയെ ഒഴുക്കിൽപെട്ട് കാണാതായി. പത്തനംതിട്ട സ്വദേശിയായ കുട്ടിയെ ആണ് കാണാതായതെന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികൾ രക്ഷപ്പെട്ടു. ഫയർഫോഴ്സും സ്കൂബ ടീമും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

കോഴഞ്ചേരി സെന്‍റ് തോമസ് സ്കൂളിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥികളാണ്. കോഴഞ്ചേരി പമ്പ് ഹൗസിന് സമീപത്താണ് കുട്ടികളിറങ്ങിയത്. ആറ് കുട്ടികളുള്ള സംഘം നദിയിലിറങ്ങിയെന്നാണ് വിവരം. സാധാരണ ആരും ഇറങ്ങാത്ത സ്ഥലത്താണ് കുട്ടികൾ ഇറങ്ങിയതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്കൂബാ ടീമിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും സഹായത്തോടെ തിരച്ചിൽ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!