പി ടി ഉഷ എം പിയുടെ ഭർത്താവ് ശ്രീനിവാസൻ അന്തരിച്ചു

കോഴിക്കോട് : ഇന്ത്യൻ ഒളിംപക് അസോസിയേഷൻ പ്രസിഡന്റും രാജ്യസഭ എംപിയുമായ പി ടി ഉഷയുടെ ഭർത്താവ് പൊന്നാനി സ്വദേശി വെങ്ങാലിൽ ശ്രീനിവാസൻ (63) അന്തരിച്ചു.  

പുലർച്ചെ 12.30-ഓടെ തിക്കോടി പെരുമാൾപുരത്തെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പെരുമാൾപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കബഡി താരമായ ശ്രീനിവാസൻ സിഐഎസ്എഫിൽ ഇൻസ്പെക്ടർ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!