വിജയ്ക്ക് കനത്ത തിരിച്ചടി, ‘ജനനായകൻ’ റിലീസിന് അനുമതിയില്ല

ചെന്നൈ : വിജയ് ചിത്രം ‘ജനനായകന്’ വീണ്ടും തിരിച്ചടി. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതി നിഷേധിച്ചു. സെൻസർ ബോർഡ് അപ്പീലിൽ മദ്രാസ് ഹൈക്കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി ഡിവിഷൻ ബഞ്ച്. എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഈ  ഉത്തരവ്.

ജനുവരി 9 ന്  പൊങ്കൽ റിലീസായാട്ടായി  ചിത്രം തിയേറ്ററുകളിൽ എത്തേണ്ടിയിരു ന്നത്. എന്നാൽ റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്.

രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെയാണ് വിജയ് ചിത്രം ജന നായകൻ ഒരുങ്ങിയത്. എച്ച് വിനോദ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!