പത്മഭൂഷൺ ബഹുമതിയിൽ നന്ദി അറിയിച്ച് നടൻ മമ്മൂട്ടി…

കൊച്ചി : പത്മഭൂഷൺ ബഹുമതിയിൽ നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം നന്ദി അറിയിച്ചത്.

മാതൃരാജ്യത്തിനു നന്ദി….‘പത്മഭൂഷൺ’ സിവിലിയൻ ബഹുമതി നൽകി ആദരിച്ച രാജ്യത്തിനും ജനങ്ങൾക്കും സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി. എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഇന്നലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മമ്മൂട്ടി ഏറ്റുവാങ്ങി. ഇതിനായി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് പത്മ പുരസ്കാരങ്ങളുടെ പ്രഖ്യാപനം വന്നതും, മമ്മൂട്ടി അതിൽ ഉൾപ്പെട്ടിട്ടുള്ള വിവരം പുറത്തറിഞ്ഞതും.

ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

പുരസ്‌കാരങ്ങള്‍ കലാകാരനെ സംബന്ധിച്ച് എപ്പോഴും പ്രോത്സാഹനമാണെന്നും പ്രത്യേക പരാമര്‍ശം നേടിയ ആസിഫലിയും ടൊവിനോയുമൊക്കെ തന്നെക്കാള്‍ ഒരു മില്ലീ മീറ്റര്‍ പോലും താഴെയല്ലെന്നും പ്രായത്തില്‍ മുതിര്‍ന്നയാള്‍ ആയതിനാല്‍ തനിക്ക് അവാര്‍ഡ് നല്‍കിയതാകാമെന്നും മമ്മൂട്ടി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!