തിരുവനന്തപുരം : സംസ്ഥാന സർക്കാർ നടത്തുന്ന ഓണം വാരാഘോഷത്തില്‍ ഗവർണർ പങ്കെടുക്കും. സർക്കാരിന്റെ ക്ഷണം ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലേകർ സ്വീകരിച്ചു.
ഓണം വാരാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് നടത്തുന്ന ഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്യും.സെപ്റ്റംബർ ഒൻപതിനാണ് ഓണം ഘോഷയാത്ര.
സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് സംഘടിപ്പിക്കുന്നത്. ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബര്‍ 3 ന് വൈകിട്ട് 6 മണിക്ക് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
സെന്‍ട്രല്‍ സ്റ്റേഡിയം, പൂജപ്പുര മൈതാനം, ഗ്രീന്‍ഫീല്‍ഡ്, ശംഖുമുഖം, ഭാരത് ഭവന്‍, ഗാന്ധിപാര്‍ക്ക്, വൈലോപ്പിള്ളി സംസ്കൃതി ഭവന്‍, മ്യൂസിയം കോമ്ബൗണ്ട് തുടങ്ങി 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക. ആയിരക്കണക്കിന് കലാകാരൻമാർ ഇതില്‍ ഭാഗമാകും. വര്‍ക്കല ടൂറിസം കേന്ദ്രത്തിലും നെടുമങ്ങാടും വിപുലമായ പരിപാടികള്‍ അരങ്ങേറും.
ഓണം വാരാഘോഷം; സര്‍ക്കാര്‍ ക്ഷണം സ്വീകരിച്ച് ഗവര്‍ണര്‍, ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും
