രാത്രിയാത്രയിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ വനിതാ കമ്മീഷൻ്റെ രാത്രിയുത്സവം കുമരകത്ത്

കുമരകം : സ്ത്രീകളുടെ രാത്രി യാത്രയിലെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന വനിതാ കമ്മീഷൻ്റെ സുരക്ഷാ ഓഡിറ്റ് പദ്ധതിയുടെ ഭാഗമായി കുമരകത്ത് രാത്രിയുത്സവം സംഘടിപ്പിക്കുന്നു.

രാത്രി യാത്രാവേളകളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ അവരിൽ നിന്നും നേരിട്ട് മനസിലാക്കുവാനും അവ തരണം ചെയ്യുന്നതിലേക്കായി അവർ മുന്നോട്ട് വയ്ക്കുന്ന നിർദേശങ്ങൾ ശുപാർശകളാക്കി സർക്കാരിലേക്ക് സമർപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.

കുമരകം പഞ്ചായത്താഫീസിന് സമീപമുള്ള ഗവ: മിനി എച്ച് എസ് അങ്കണത്തിൽ വച്ച് നാളെ (ജനുവരി 22 വ്യാഴം) വൈകുന്നേരം 6.30 മുതൽ രാത്രി 8 വരെ നടക്കുന്ന രാത്രിയുത്സവത്തിൽ പങ്കെടുത്ത് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്കുവയ്ക്കണമെന്ന് കേരളാ വനിതാ കമ്മീഷൻ മെമ്പർ സെക്രട്ടറി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!