തിരുവല്ല : ഈസ്റ്റ് ഓതറ പഴയകാവിൽ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിൽ അസ്ഥികൂടം കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്.
കിണർ വൃത്തിയാക്കിയപ്പോഴാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി.
വെള്ളിയാഴ്ച രാവിലെ ഫോറൻസിക് വിദഗ്ധർ കൂടി എത്തിയശേഷമായിരിക്കും അസ്ഥികൂടം പുറത്തെടുക്കുക. സ്ത്രീയുടേതാണ് അസ്ഥികൂടമെന്നാണ് സംശയം. അസ്ഥികൂടത്തിന് മൂന്ന് മാസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം
തിരുവല്ലയിൽ കിണറ്റിൽ അസ്ഥികൂടം കണ്ടെത്തി
