3,300 ജിബി ഹൈ-സ്പീഡ് ഡാറ്റ; പുതിയ പ്ലാനുമായി ബിഎസ്എന്‍എല്‍

ന്യൂഡല്‍ഹി: ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കായി പുതിയ ഓഫര്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. ബിഎസ്എന്‍എല്ലിന്റെ 50 എംബിപിഎസ് ബ്രോഡ്ബാന്‍ഡ് പ്ലാനിലാണ് ഈ ഓഫര്‍ പ്രഖ്യാപിച്ചത്.

ബിഎസ്എന്‍എല്ലിന്റെ പുതിയ സ്പാര്‍ക്ക് ഫൈബര്‍ പ്ലാന്‍ അനുസരിച്ച് അതിന്റെ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 399 രൂപയ്ക്ക് 50 എംബിപിഎസില്‍ 3,300 ജിബി ഹൈ-സ്പീഡ് ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. അതിവേഗ ഇന്റര്‍നെറ്റിനൊപ്പം, വരിക്കാര്‍ക്ക് പരിധിയില്ലാത്ത വോയ്സ് കോളിങ് ആനുകൂല്യവും ലഭിക്കും.എന്നാല്‍ ഈ പ്ലാനില്‍ ഒടിടി സബ്സ്‌ക്രിപ്ഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഓഫറിന് ആദ്യത്തെ 12 മാസത്തേക്ക് മാത്രമേ സാധുതയുള്ളൂ. 13-ാം മാസം മുതല്‍, ഇതേ പ്ലാനിന് ഉപയോക്താക്കളില്‍ നിന്ന് പ്രതിമാസം 449 രൂപ ഈടാക്കും. ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഓഫറിന് പുറമേ, തിരഞ്ഞെടുത്ത മൊബൈല്‍ റീചാര്‍ജ് പ്ലാനുകളില്‍ 0.5 ജിബി അധിക ഡാറ്റയും നല്‍കുന്നു. ക്രിസ്മസ് ആഘോഷ വേളയിലാണ് ഈ ആനുകൂല്യം ആദ്യം അവതരിപ്പിച്ചത്. ഇപ്പോള്‍ ഈ ഓഫര്‍ ജനുവരി 31 വരെ നീട്ടിയിട്ടുണ്ട്. അധിക ഡാറ്റ ലഭിക്കുന്നതിന് ഉപയോക്താക്കള്‍ അധിക തുകയൊന്നും നല്‍കേണ്ടതില്ല

ഡാറ്റ വര്‍ധിപ്പിച്ച പ്ലാനുകള്‍

225 രൂപ പ്ലാന്‍: പ്രതിദിന ഡാറ്റ 2.5 ജിബിയില്‍ നിന്ന് 3 ജിബിയായി വര്‍ദ്ധിപ്പിച്ചു (30 ദിവസത്തെ വാലിഡിറ്റി)

347 രൂപ പ്ലാന്‍: പ്രതിദിന ഡാറ്റ 2 ജിബിയില്‍ നിന്ന് 2.5 ജിബിയായി വര്‍ദ്ധിപ്പിച്ചു (50 ദിവസത്തെ വാലിഡിറ്റി)

485 രൂപ പ്ലാന്‍: പ്രതിദിന ഡാറ്റ 2 ജിബിയില്‍ നിന്ന് 2.5 ജിബിയായി വര്‍ദ്ധിപ്പിച്ചു (72 ദിവസത്തെ വാലിഡിറ്റി)

2399 രൂപ പ്ലാന്‍: പ്രതിദിന ഡാറ്റ 2 ജിബിയില്‍ നിന്ന് 2.5 ജിബിയായി വര്‍ദ്ധിപ്പിച്ചു (365 ദിവസത്തെ വാലിഡിറ്റി)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!