ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയ 17 കാരൻ മുങ്ങിമരിച്ചു

പാലക്കാട്: മംഗലം ഡാമിൽ ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തിയ സംഘത്തിൽപ്പെട്ട യുവാവ് മുങ്ങി മരിച്ചു. തൃശ്ശൂർ കാളത്തോട് ചക്കാലത്തറ അക്‌മൽ ആണ് മരിച്ചത് 17 വയസ്സായിരുന്നു. തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിയാണ് മരണം സംഭവിച്ചത്.

ഇന്നുരാവിലെയാണ് തൃശ്ശൂർ ഭാഗത്തുനിന്നുള്ള 5 അംഗസംഘം ആലിങ്കൽ വെള്ളച്ചാട്ടം കാണാനെത്തിയത്. കൂടെയുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് മംഗലം ഡാം പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലിലാണ് പത്തരയോടെ മൃതദേഹം പുറത്തെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!