കേന്ദ്ര ജീവനക്കാർക്ക് കൈനിറയെ പണം.. അടിസ്ഥാന ശമ്പളം 18000 രൂപയിൽനിന്ന് 51480 രൂപയാകുമോ?

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച എട്ടാം ശമ്പള കമ്മീഷൻ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്.

എട്ടാം ശമ്പള കമ്മീഷൻ നിലവിൽ വരുന്നതോടെ സർവീസിലുള്ളവരുടെയും വിരമിച്ചവരുമായ കേന്ദ്ര സർക്കാർ ജീവനക്കാരുടെ പെൻഷനുകൾ, അലവൻസുകൾ, ശമ്പളം എന്നിവയിൽ വലിയ രീതിയിൽ മാറ്റമുണ്ടാകും. ശമ്പള വർധനവിനൊപ്പം, പണപ്പെരുപ്പത്തെ അടിസ്ഥാനമാക്കി കമ്മീഷൻ ഡിയർനെസ് അലവൻസ് (ഡിഎ) ക്രമീകരിക്കും.

2025 ഒക്ടോബറിൽ പുറത്തിറക്കിയ വിജ്ഞാപനത്തിൽ, ശമ്പള കമ്മീഷന്റെ ശുപാർശകൾ 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു കേന്ദ്ര മന്ത്രിസഭ പറഞ്ഞിരുന്നത്. സാധാരണയായി, ശമ്പള കമ്മീഷനുകളുടെ ശുപാർശകൾ ഓരോ പത്ത് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് നടപ്പിലാക്കുന്നത്. ഈ കീഴ്വഴക്കം അനുസരിച്ച്, എട്ടാം കേന്ദ്ര ശമ്പള കമ്മീഷൻ 01.01.2026 മുതൽ പ്രതീക്ഷിക്കാമെന്നാ യിരുന്നു മന്ത്രിസഭ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!