കോട്ടയം : സിപിഎമ്മിൻ്റെ തുടർഭരണം ഒഴിവാക്കാൻ കുമരകം ഗ്രാമപഞ്ചായത്തിൽ നാടകീയ നീക്കം. കോൺഗ്രസ്സ് – ബി ജെ പി അംഗങ്ങൾ കൈകോർത്തപ്പോൾ കുമരകത്ത് സ്വതന്ത്രൻ നറുക്കെടുപ്പിലൂടെ പ്രസിഡൻ്റ് ആയി തെരഞ്ഞെടുക്കപ്പെട്ടു.
എട്ട് അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയിൽ ഭരണം നേടാനാകുമെന്ന എൽ ഡി എഫിൻ്റെ പ്രതീക്ഷയാണ് വൻ ട്വിസ്റ്റ് വഴി തകർക്കപ്പെട്ടത്.
സ്വതന്ത്ര അംഗത്തിന് യു ഡി എഫ് – ബി ജെ പി അംഗങ്ങൾ പിന്തുണ നൽകിയതോടെ നറുക്കെടുപ്പിൽ ഒന്നാം വാർഡിൽ നിന്നും വിജയിച്ച പി.എ ഗോപി പ്രസിഡൻ്റ് ആയി.
യുഡിഎഫിൻ്റെ നാല് അംഗങ്ങളും, ബി ജെ പി യുടെ മൂന്ന് അംഗങ്ങളും ഏക സ്വതന്ത്രാംഗത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയതോടെയാണ് പ്രസിഡൻ്റ് സ്ഥാനം ഗോപിക്ക് കൈവന്ന ട്വിസ്റ്റ് ഉണ്ടായത്.
മുമ്പ് സി പി എം പ്രവർത്തകനായിരുന്ന ഗോപി 2005 -ൽ പഞ്ചായത്തിൽ മത്സരിച്ച് വിജയിച്ചു. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് 2010 ൽ പാർട്ടി വിട്ട് സ്വതന്ത്രനായി നിൽക്കുകയായിരുന്നു.
