ക്വാറം തികഞ്ഞില്ല; എരുമേലിയിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു

കോട്ടയം : എരുമേലി പഞ്ചായത്തിൽ ക്വാറം തികയാത്തതിനാൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

യു ഡി എഫ് തെരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നതാണ് കാരണം.

പട്ടികവർഗ്ഗ സംവരണമായ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് സ്ഥാനാർത്ഥി ഇല്ലാത്തതാണ് യു ഡി എഫ് വിട്ട് നിൽക്കാൻ കാരണം.

ഈ മാസം 29 ന് രാവിലെ 10.30 ന് വീണ്ടും പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!