ക്രിസ്‌മസ്‌ രാവിൽ MDMA യുമായി ഡിവൈഎഫ്ഐ നേതാവ് പിടിയിൽ…

കൊല്ലം  : MDMA യുമായി കൊല്ലത്ത് ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ. ഡിവൈഎഫ്ഐ വടക്കേവിള മേഖല വൈസ് പ്രസിഡൻ്റ് റെനീഫും, ഇരവിപുരം സ്വദേശി ഷാറൂഖാനുമാണ് പിടിയിലായത്. ഇവരിൽ നിന്നും നാല് ഗ്രാം MDMA പിടിച്ചെടുത്തു.

ഇരവിപുരം പുത്തൻചന്ത റെയിൽവേ ട്രാക്കിന് സമീപത്തു നിന്നും ഇന്ന് പുലർച്ചെയാണ് ഇവർ പിടിയിലായത്. ലഹരി സംഘങ്ങളുമായി ഇവർക്കുള്ള ബന്ധം പൊലീസ് പരിശോധിക്കുന്നുഅതേസമയം കൊല്ലം കായംകുളത്ത് യുവാവിനെ കുത്തി കൊലപെടുത്തിയ കേസിലെ പ്രതിയും വധശ്രമക്കേസുകളിലെ പ്രതിയുമായ കൊടും ക്രിമിനലുകൾ എംഡി എം എയുമായി എക്‌സൈസിന്റെ പിടിയിലായി.

കൊല്ലം മീനാട് താഴത്ത്ചേരി പിജെ നിവാസിൽ രതീഷ് (39), ആലപ്പുഴ കാർത്തികപ്പള്ളി കൃഷ്ണപുരം കാപ്പിൽമേക്ക് ചന്ദ്രാലയം വീട്ടിൽ അമിതാഭ് ചന്ദ്രൻ (39 വയസ്സ്) എന്നിവരാണ് പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!