കൊച്ചി : എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ട്രോളി ബാഗുകളിലായി 37 കിലോ കഞ്ചാവുമായി രണ്ട് യുവതികള്‍ പിടിയിലായി.
പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശിനികളായ സോണിയ സുൽത്താൻ, അനിത കാതൂണ്‍ എന്നിവരാണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നാണ് യുവതികള്‍ ട്രെയിൻ മാര്‍ഗം എറണാകുളത്ത് എത്തിയത്
