തൃശൂർ: റോഡിൽ പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിന് തീപിടിച്ച് യുവാവിന് പൊള്ളലേറ്റു. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്.
വഴിയിലൂടെ ബൈക്കിൽ വരുന്നതിനിടെ ഓലപ്പടക്കം ബൈക്കിലേയ്ക്ക് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്.
