കോട്ടയം : സൈക്കിളിൽ സഞ്ചരിക്കവെ ഒളശ്ശ സ്വദേശിയായ മധ്യവയസ്കൻ പുഴയിൽ വീണ് മരിച്ചു. ഒളശ്ശ പള്ളിപ്പുറത്തുശ്ശേരി
വി.ഷാജി (56)ആണ് മരിച്ചത്.
വളർത്തുമൃഗങ്ങൾക്കായി സൈക്കിളിൽ പുല്ലുകെട്ടുമായി പോകുമ്പോൾ ഒളശ്ശ തോണികടവിനു സമീപം പുഴയിൽ വീഴുകയായിരുന്നു . ഇന്നലെ വൈകുന്നേര മാണ് അപകടം സംഭവിച്ചത്.
കോട്ടയത്തു നിന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹാകരണത്തോടെ മൃതദേഹം കണ്ടെടുത്തു. തുടർ നടപടികൾക്കായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ കെ.ആർ സുധി, മകൾ: ഐശ്വര്യ ലക്ഷ്മി.
