ഭർതൃവീട്ടിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; ഭർത്താവിന്റെ കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്ന് യുവതിയുടെ പിതാവ്…

തൃശ്ശൂർ : വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ 20കാരി ഭർത്താവിന്റെ വീടിന് സമീപം പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളുമായി മരിച്ച അ‍ർച്ചനയുടെ അച്ഛൻ.

ഭർത്താവ് ഷാരോൺ അർച്ചനയെ കൊന്നതാണെന്ന് അർച്ചനയുടെ പിതാവ് ഹരിദാസ് പറഞ്ഞു. സംശയരോഗിയായിരുന്ന ഷാരോൺ അർച്ചനയെ ക്രൂരമായി മർദ്ദിക്കുമായിരുന്നു. ആറുമാസമായി ഫോൺ ചെയ്യാൻ പോലും അനുവദിച്ചിരുന്നില്ലെന്നും ഹരിദാസ് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ കഞ്ചാവ് കേസിലെ പ്രതിയാണെന്ന് പഞ്ചായത്തംഗം ബിന്ദു പ്രിയന്‍ പറഞ്ഞു. ഭർതൃവീട്ടിലെ പീഡനം മൂലമാണ് അർച്ചന മരിച്ചതെന്നും ക്രൂരമായ പീഡനമാണ് അർച്ചനക്ക് ഏൽക്കേണ്ടിവന്നതെന്നും പഞ്ചായത്തംഗം പറഞ്ഞു. വീടിനു സമീപത്തെ കനാലിലാണ് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!