ആയില്യംപൂജ കഴിഞ്ഞ് വീട്ടിൽ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിൽ…അരൂരിൽ വീട്ടമ്മയെ കണ്ടെത്തിയത്…

അരൂർ: വീടിനുള്ളിലെ കിടപ്പുമുറിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അരൂർ പഞ്ചായത്ത് 12-ാം വാർഡ് ചന്തിരൂർ ചിറയിൽ മാലതി (56)ആണ് മരിച്ചത്. സ്വയം തീ കൊളുത്തി മരിച്ചതാണെന്നാണ് സംശയം. ഇന്ന് രാവിലെയായിരുന്നു സംഭവം.

മാലതിയുടെ മകൻ വിഷ്ണു ചെല്ലാനം വൈഷ്ണവി ക്ഷേത്രത്തിലെ ശാന്തിക്കാരനാണ്. ഇന്ന് ക്ഷേത്രത്തിലെ ആയില്യംപൂജ കഴിഞ്ഞ് ഇദ്ദേഹം വീട്ടിൽ എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. അകത്തെ കിടപ്പുമുറിയിൽ നിന്ന് പുക പുറത്തുവരുന്നതും കണ്ടു. വാതിൽ തള്ളിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നാലെ കൂടുതൽ ശക്തി ഉപയോഗിച്ച് വാതിൽ ചവുട്ടി തുറന്നു. ഈ സമയത്താണ് അകത്തെ മുറിയിൽ അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉടൻ തന്നെ അയൽവാസികളും സ്ഥലത്തെത്തി. മാലതിയുടെ ശരീരത്തിലേക്ക് വെള്ളമൊഴിച്ച് തീകെടുത്തി. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മാലതി മുൻപ് പല തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുള്ളതായി സമീപവാസികള്‍ പറയുന്നു. വർഷങ്ങൾക്ക് മുൻപ് മാലതിയുടെ സഹോദരിയും ആത്മഹത്യ ചെയ്തിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപതിയിലേക്ക് മാറ്റി. ഭർത്താവ് വിജയൻ. ശാന്തി മകളാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!