ഈ ജില്ലയിലെ സർക്കാർ ഓഫീസുകൾക്ക് വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞ് അവധി…

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിലെ സർക്കാർ ഓഫീസുകൾക്ക് വ്യാഴാഴ്ച്ച (30/10/2025) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് ശേഷം അവധിയായിരിക്കും.

30 ന് വെകിട്ട് അഞ്ചുമണിക്കാണ് പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ പടിഞ്ഞാറേ നടയിൽ നിന്ന് ആറാട്ട് ഘോഷയാത്ര ആരംഭിക്കുക.

വള്ളക്കടവിൽ നിന്ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിനുള്ളിലൂ ടെയാണ് കടന്നുപോവുക. അതുകൊണ്ട് തന്നെ ഒക്ടോബർ 30ന് വൈകീട്ട് 4.45 മുതൽ രാത്രി 9 മണിവരെ വിമാനത്താവളം അടച്ചിടാനും നിർദ്ദേശമുണ്ട്. പുതുക്കിയ വിമാന ഷെഡ്യൂളുകളും പുതുക്കിയ സമയക്രമവും അറിയാൻ യാത്രക്കാർ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.

10 ദിവസം നീണ്ടുനിൽക്കുന്നതാണ് അൽപശി ആറാട്ട്. വെള്ളിയാഴ്ച നടത്തുന്ന ആറാട്ട് കലാശത്തോടെയാണ് ഉത്സവം സമാപിക്കുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!