വമ്പൻ പ്രഖ്യാപനം… സ്ത്രീകൾക്കും യുവാക്കൾക്കും മാസം 1000, ക്ഷേമപെൻഷൻ 2000 ആക്കി…

തിരുവനന്തപുരം : സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി പുതിയ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്രാൻസ് സ്ത്രീകൾ അടക്കമുള്ള പാവപ്പെട്ട സ്ത്രീകൾക്ക് സഹായം ലഭ്യമാവുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ബജറ്റ് അവതരണത്തിന് സമാനമായ ജനക്ഷേമ പ്രഖ്യാപനങ്ങള്‍.

നിലവിൽ ഏതെങ്കിലും സഹായം കിട്ടാത്ത സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ സ്ത്രീ സുരക്ഷ പെൻഷൻ നൽകും. യുവാക്കൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും പ്രതിവർഷം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനം ഉള്ളവർക്ക് പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷേമ പെൻഷൻ 400 രൂപ വ‍‍ർദ്ധിപ്പിച്ച് 2000 ആക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. കുടുംബ എഡിഎസുകൾക്ക് ഉള്ള ഗ്രാന്റ് പ്രതിമാസം ആയിരം രൂപയാക്കി. സ‍ർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ഡിഎ കൂട്ടി. പെൻഷൻകർക്കും ആശ്വാസമുള്ളതാണ് പ്രഖ്യാപനം. നവംബർ മാസം തന്നെ ഇത് വിതരണം ചെയ്യും. അംഗനവാടി വർക്കർ, ഹെല്പർ എന്നിവ‍ർക്കുള്ള ഓണറേറിയം കൂട്ടി. ആയിരം രൂപയാണ് കൂട്ടിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!