യുഡിഎഫ് കൗണ്‍സിലര്‍ അനു വസന്തന്‍ ഇനി സിപിഐഎമ്മില്‍…

പത്തനംതിട്ട: അടൂര്‍ നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍ അനു വസന്തന്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. അടൂര്‍ നഗരസഭ രണ്ടാം വാര്‍ഡ് കൗണ്‍സിലറാണ് അനു. സിപിഐഎം മുന്‍ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അനു വസന്തനെ സിപിഐഎമ്മിലേക്ക് സ്വീകരിച്ചു.

തന്റെ കുടുംബാംഗങ്ങളെല്ലാം സിപിഐഎമ്മുകാരായതിനാലാണ് താനും സിപിഐഎമ്മില്‍ ചേരാന്‍ കാരണമെന്നും അനു പറയുന്നു. സിപിഐഎമ്മില്‍ ചേര്‍ന്നതിന് മറ്റ് കാരണങ്ങള്‍ ഒന്നുമില്ലെന്നും അനു വസന്തന്‍ വ്യക്തമാക്കി. ഇനി മത്സരരംഗത്തേക്ക് ഇല്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!