പുലർച്ചയോടെ ആളിക്കത്തി.. രണ്ട് കടകൾ കത്തിനശിച്ചു.. ലക്ഷങ്ങളുടെ നഷ്ടം…

കോഴിക്കോട് : പുലർച്ചയോടെയുണ്ടായ തീപിടുത്തത്തിൽ രണ്ട് കടകൾ കത്തിനശിച്ചു. രാത്രി 2.30 നാണ് തീപിടുത്തമുണ്ടായത്. കോഴിക്കോട് ചെറുവണ്ണൂർ ജങ്ഷനിൽ പ്രവർത്തിക്കുന്ന പല ചരക്കുകടയ്ക്കും മിൽമ സ്റ്റോറിനുമാണ് തീപിടിച്ചത്.കടകൾക്ക് മുകളിലൂടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് ഫയർഫോഴ്‌സിനെ വിവരമറിയിച്ചത്.

മീഞ്ചന്തയിൽ നിന്നുള്ള മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. കടകൾ പൂർണ്ണമായും കത്തിനശിച്ചു.15 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടെന്നാണ് ഉടമ പറയുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!