തിരുവനന്തപുരത്ത് കനത്ത മഴ; അടുത്ത മൂന്ന് മണിക്കൂര്‍ റെഡ് അലര്‍ട്ട്.. മൂന്നു ദിവസം കൂടി…

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്നു മണിക്കൂർ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയുടെ വിവിധ ഇടങ്ങളിൽ മണിക്കൂറുകളായി അതിശക്തമായ മഴയാണ് പെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ വരെ ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിലെയും ബംഗാൾ ഉൾക്കടലിലെയും ന്യൂനമർദ്ദങ്ങളുടെ സ്വാധീന ഫലമായി അടുത്ത മൂന്നു ദിവസം കൂടി മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!