മദ്യമാണെന്നു കരുതി കളനാശിനിയെടുത്തു കുടിച്ച 50കാരൻ…

തൃശൂർ : നടത്തറയ്ക്കടുത്താണ് സംഭവം. സഹൃത്തിന്റെ വീടിനു സമീപം വച്ച കുപ്പിയിലുള്ളത് മദ്യമെന്നു കരുതി രാത്രിയിൽ പോയി കുടിച്ചപ്പോഴാണ് 50കാരനു അബദ്ധം പറ്റിയത്.

മദ്യമിരിപ്പുണ്ടെന്നു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ഇയാൾ കഴിക്കാനായി പോയത്. ഈ സമയത്ത് സുഹൃത്ത് വീട്ടിലുണ്ടായിരുന്നില്ല. വീടിനു സമീപം നോക്കിയപ്പോൾ അവിടെയൊരു കുപ്പിയുണ്ടായിരുന്നു. രാത്രിയായതിനാൽ മദ്യമാണോയെന്നു ഉറപ്പിക്കാനുമായില്ല.

കുടിച്ചു കഴിഞ്ഞപ്പോഴാണ് അബദ്ധം മനസിലായത്. മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയിൽ പ്രവേശിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം എത്തിയത്. ചികിത്സ ഫലിക്കാതെ വന്നതോടെ എറണാകുളത്തെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ ഐസിയുവിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!