വാഴൂർ : ദേശീയപാത 183ൽ പതിനഞ്ചാം മൈൽ പെൻഷൻ ഭവനു സമീപം ഇളപ്പുങ്കൽ കവലയിൽ ഓട്ടോറിക്ഷയും 407 മിനിലോറിയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.
തുരുത്തിപള്ളിയിൽ ജോമോൻ( 33 ) ആണ് മരിച്ചത്. അപകടത്തിൽ പൂർണമായും തകർന്ന ഓട്ടോറിക്ഷയുടെ
ഉള്ളിൽ കുടുങ്ങിപ്പോയ ജോമോനെ വളരെ ശ്രമപ്പെട്ടാണ് പുറത്തെടുത്തത്. തുടർന്ന് പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിക്കത്തോട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു
