കോട്ടയം പൊന്‍കുന്നം എലിക്കുളത്തെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അനന്തു അജിയുടെ അസ്വാഭാവിക മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് ആർ എസ് എസ്
അനന്തുവിൻ്റെ മരണം അത്യന്തം വേദനാജനകവും ദൗര്‍ഭാഗ്യകരവുമാണ്. വര്‍ഷങ്ങളായി സംഘവുമായി അടുത്ത ബന്ധമുള്ള കുടുംബമാണ് അനന്തുവിന്റേത്. അച്ഛന്‍ അജി മരണം വരെ സംഘത്തിന്റെ മുതിര്‍ന്ന പ്രവര്‍ത്തകനായിരുന്നു. അനന്തുവിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമിലും മറ്റുസോഷ്യല്‍ മീഡിയ പ്ലാറ്റ്‌മോഫുകളിലും വന്ന കുറിപ്പിനിടയായ സാഹചര്യത്തെപ്പറ്റിയും കൂടുതല്‍ അന്വേഷണം വേണമെന്ന് കോട്ടയം വിഭാഗ് കാര്യവാഹ് ആർ സാനു ആവശ്യപ്പെട്ടു.
അനന്തുവിന്റെ ആത്മഹത്യയും ആത്മഹത്യാ കുറിപ്പും ദുരൂഹമാണ്. നിക്ഷ്പക്ഷവും സമഗ്രവുമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്നദ്ദേഹം പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് ആർ എസ് എസ് നേതൃത്വം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്ക് പരാതി നൽകി.
കഴിഞ്ഞ ബുധനാഴ്ചയാണ് തമ്പാനൂരിലെ ഹോട്ടലിൽ എലിക്കുളം സ്വദേശി അനന്തു (24)വിന്റെ മൃതദേഹം കണ്ടത്.
മരണശേഷം പബ്ലീഷ് ആകുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്ത സോഷ്യൽ മീഡിയ പോസ്‌റ്റിൽ സംഘടനയ്ക്ക് എതിരെ രൂക്ഷ വിമർശനം ഉയർത്തിയിരുന്നു.
അനന്തുവിന്റെ മരണം സമഗ്ര അന്വേഷണം വേണം: ആർ എസ് എസ്
