തിരുവനന്തപുരം: മകന്‍ വിവേക് കിരണിനെതിരെ ഇഡി സമന്‍സയച്ചുവെന്ന വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കോ മകനോ ഇഡി സമന്‍സ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മകള്‍ക്ക് നേരെ പലതും ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അത് ഏശുന്നില്ലെന്ന് വന്നപ്പോള്‍ മര്യാദയ്ക്ക് ജോലി എടുത്ത് കഴിയുന്ന ഒരാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘എന്റെ കൈയ്യില്‍ ഇഡി സമന്‍ കിട്ടിയിട്ടില്ല. മകന് ഇങ്ങനെയൈാരു സംഭവം നടന്നതായി പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പ് അടുത്തല്ലോ, കുറച്ചു നാള്‍ മുമ്പ് രാള്‍ എന്നോട് പറഞ്ഞു ഒരു വലിയ ബോംബ് വരാന്‍ പോകുന്നുണ്ടെന്ന് എന്നാല്‍ ഇതൊരു നനഞ്ഞ പടക്കമായി പോയി. തെറ്റായ ചിത്രം വരച്ച് എന്നെ മറ്റൊരു തരത്തില്‍ കാണിക്കണം. ഇങ്ങനെ ചിത്രീകരിക്കാന്‍ നോക്കിയാല്‍ ഞാന്‍ കളങ്കിതനാകില്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
തന്റെ രണ്ട് മക്കളിലും അഭിമാനമാണുള്ളത്. ജോലി, വീട് എന്ന രീതിയില്‍ മാത്രം ജീവിക്കുന്നയാളാണ് മകന്‍. ഇ ഡി സമന്‍സ് ആര്‍ക്കാണ് അയച്ചത്? ആരുടെ കയ്യിലാണ് സമന്‍സ് കൊടുത്തത്? ഒരു സമന്‍സും ക്ലിഫ് ഹൗസില്‍ വന്നില്ല. വിവേക് അത്തരമൊരു കാര്യം പറഞ്ഞിട്ടുമില്ല. മകള്‍ക്ക് നേരെ പലരും ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അത് ഏശുന്നില്ലെന്ന് വന്നപ്പോള്‍ മര്യാദയ്ക്ക് ജോലി എടുത്ത് കഴിയുന്ന ഒരാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുന്നു. ഈ വിവാദങ്ങളൊന്നും തന്നെയോ മകനെയോ ബാധിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
‘ഞാന്‍ നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനം അത് കേരളത്തില്‍ സുതാര്യമായ ഒന്നാണ് കളങ്കരഹിതമായ ഒന്നാണ്. അതുകൊണ്ടാണ് കളങ്കിതനാക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ ശാന്തനായി നിന്നത്. പലതും ഉള്ളാലെ ചിരിച്ചുകൊണ്ട് കേട്ടുകൊണ്ടിരുന്നു. രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് വേണ്ടി ചില ഏജന്‍സികളെ കൊണ്ടുവന്ന് ഈ ഏജന്‍സികളെ മറ്റൊരു രീതിയില്‍ ഉപയോഗിക്കാന്‍ ശ്രമിക്കുന്നത് വിലപ്പോകില്ല. എന്റെ പൊതുജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചിട്ടുള്ളത്. എന്റെ കുടുംബം ഇതിനൊപ്പം നിന്നുവെന്നത് എനിക്ക് അഭിമാനിക്കാം. എന്റെ മക്കള്‍ അതേനില സ്വീകരിച്ചു വരുന്നു.’
‘നിങ്ങള്‍ പറയുന്ന മകനില്ലേ, നിങ്ങള്‍ എത്ര പേര്‍ കണ്ടിട്ടുണ്ടെന്ന് അറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ‘ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ടെന്ന് പോലും അറിയുമോന്ന് സംശയമാണ് അതാണ് എന്റെ മകന്റെ പ്രത്യേകത. ഒരു ദുഷ്‌പ്പേരും എനിക്കുണ്ടാക്കുന്ന വിധം എന്റെ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല. മകള്‍ക്ക് നേരെ പലരും ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അത് ഏശുന്നില്ലെന്ന് വന്നപ്പോള്‍ മര്യാദയ്ക്ക് ജോലി എടുത്ത് കഴിയുന്ന ഒരാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുന്നു. ഈ വിവാദങ്ങളൊന്നും തന്നെയോ മകനെയോ ബാധിക്കില്ലെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
