അയോദ്ധ്യയിൽ ഭീകരവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്ത മൂന്ന് പേർക്ക് ഖലിസ്താൻ ബന്ധം; അയോദ്ധ്യയുടെ രൂപരേഖ ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം

ലഖ്‌നൗ: അയോദ്ധ്യയിൽ വ്യാഴാഴ്ച സംശയാസ്പദമായ സാഹചര്യത്തിൽ ഉത്തർപ്രദേശ് ഭീകര വിരുദ്ധ സേനയുടെ പിടിയിലായ മൂന് പേർക്ക് ഖലിസ്താൻ ബന്ധം എന്ന് സ്ഥിരീകരിച്ചു. വ്യാഴാഴ്ച അയോധ്യയിലെ ത്രിമൂർത്തി ഹോട്ടലിന് മുന്നിൽ വാഹനപരിശോധനയ്ക്കിടെയാണ് മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തത്

രാജസ്ഥാൻ സ്വദേശികളായ ശങ്കർ ദുസ്സാദ് എന്ന ശങ്കർ ജജോദ്, അജിത് കുമാർ ശർമ്മ, പ്രദീപ് പുനിയ എന്നിവരെ തിരിച്ചറിഞ്ഞതായി യുപി യിലെ ക്രമസമാധാന ചുമതലയുള്ള പോലീസ് ഡയറക്ടർ ജനറൽ (ഡിജി), പ്രശാന്ത് കുമാർ സ്ഥിരീകരിച്ചു. ശങ്കർ ദുസാദും പ്രദീപ് പുനിയയും സിക്കാർ ജില്ലക്കാരാണെന്നും അജിത് കുമാർ ശർമ ജുൻജുനു ജില്ലക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിൽ പ്രാദേശികമായി സ്ഥലപരിചയം നേടാനും അതിലൂടെ അയോദ്ധ്യയുടെ ഒരു ഭൂപടം തയ്യാറാക്കാനും തന്റെ രണ്ട് കൂട്ടാളികളെയും കൂടെയാണ് താൻ എത്തിയതെന്ന് ദുസാദ് വെളിപ്പെടുത്തിയതായി കുമാർ പറഞ്ഞു. പോലീസ് സംശയിക്കാതിരിക്കാൻ തന്റെ വാഹനത്തിൽ കാവി പതാകയും ദുസ്സാദ് കെട്ടിവച്ചിരുന്നു

ഖാലിസ്ഥാൻ നേതാക്കളുടെ റെക്കോർഡ് ചെയ്ത ശബ്ദ സന്ദേശം ലഖ്‌നൗവിലെ ചിലരുടെ മൊബൈൽ ഫോണുകളിൽ പ്രചരിച്ചതോടെയാണ് മൂവരെയും കുറിച്ചുള്ള സംശയം വർധിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗുർപത്വന്ത് സിംഗ് പന്നൂൻ എന്ന് കരുതപ്പെടുന്ന ഒരു പുരുഷ ശബ്ദം യോഗി ആദിത്യനാഥിനെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് ശബ്ദസന്ദേശം ഉള്ളത് . സിഖ് വിഘടന വാദ ഗ്രൂപ്പ് യുഎസ് ആസ്ഥാനമായുള്ള സിഖ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ) ജനുവരി 22ന് യുപി മുഖ്യമന്ത്രിയെ ലക്‌ഷ്യം വെക്കുമെന്നും രാമക്ഷേത്രത്തിനു പോലും അദ്ദേഹത്തെ രക്ഷിക്കാൻ ആകില്ലെന്നുമാണ് ശബ്ദ സന്ദേശം വ്യക്തമാക്കുന്നത്

2016 മാർച്ച് 21 മുതൽ ഏഴ് വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ ശേഷം 2023 മെയ് 15 ന് ബിക്കാനീറിലെ സെൻട്രൽ ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയാണ് ദുസ്സാദ് ഇപ്പോൾ അയോദ്ധ്യയിലേക്ക് വന്നിരിക്കുന്നതെന്ന് ഭീകര വിരുദ്ധ സേന വ്യക്തമാക്കി.

ബിക്കാനീർ ജയിലിൽ കഴിയവേ,സഹ തടവുകാരനായ ലഖ്ബിന്ദർ സിങ്ങിലൂടെയാണ് ദുസ്സാദ് ഖാലിസ്ഥാൻ ഗ്രൂപ്പുകളുമായി ബന്ധം സ്ഥാപിച്ചത്. തുടർന്ന് കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാൻ നേതാവ് സുഖ്ദൂൽ സിംഗ് ഗിൽ എന്ന സുഖ ദുനെകെയുമായി ഇയാൾ ബന്ധപ്പെട്ടു. എന്നാൽ 2023 സെപ്റ്റംബറിൽ അജ്ഞാതരായ അക്രമികളാൽ ദുനെകെ കൊല്ലപ്പെട്ടു. വാട്ട്‌സ്ആപ്പ് വഴി ദുനെകെയുമായും ലാൻഡയുമായും ദുസ്സാദ് ബന്ധപ്പെട്ടിരുന്നതായി ഭീകര വിരുദ്ധ സേന വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!